Wednesday, September 16, 2009

മാര്‍ക്കറ്റ്‌ ദിനങ്ങള്‍ അഥവാ ചന്ത ദിനങ്ങള്‍ ..Onnam bhagam

കുണ്ടറ വല്യ ചന്ത എല്ലാ രണ്ടാം ശനി ആഴ്ച ആര്‍ന്നു .അന്നെനിക്ക് ബംബ്ലിമൂസ് കിട്ടും .


ഛെ ഛെ ഇതല്ല പറയാന്‍ വന്നത് ...

ഞാന്‍ ഒന്ന് മുതല്‍ പൂജ്യം വരെ അയ്യോ പൂജ്യത്തിന്റെ ആദ്യം ഒരു ഒന്നുടി ഉണ്ടേ അതായതു ഒന്ന് മുതല്‍ പത്തു വരെ പഠിച്ചത് St:Margret .G.H.S കാഞ്ഞിരകൊടെ ആണ് .

കാര്യം കന്യാസ്ത്രി അമ്മ മാര്‍ പെന്പില്ലെര്‍ക്ക് വേണ്ടി മാത്രം നടത്തുന്നത് ആണ് .പക്ഷെ നാലാം, ക്ലാസ്സ്‌ വരെ ആന്പില്ലെരും കാണും .പിന്നെ എന്താണ് അതിനെ girls only എന്ന് വിളിക്കുന്നത്‌ എന്നതിന്റെ ഗുട്ടന്‍സ്‌ എനിക്കിതു വരെ പുടി കിട്ടിയിട്ടില്ല.

ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നത്‌ എനിക്കിപ്പോളും ഓര്‍മയുണ്ട് .അന്ന് ഫ്രീ ആയിട്ടു കിട്ടിയത് .ഒരു കല്ല്‌ പെന്‍സില്‍ (അതെ അറ്റത്ത്‌ റോസ് നിരത്തില്‍ പൂക്കള്‍ ഒട്ടിച്ചിട്ടുള്ള ആ ബ്രന്ടെദ്‌ സാധനം ) പിന്നെ ഒരു നാരങ്ങ മിട്ടായി .ഡേയ് അതിന്റെ രുചി ഇപ്പോളും നാവിലുണ്ട് .അക്കാടെ കടേല്‍ നിന്ന് എത്ര എത്ര നാരങ്ങ മിട്ടായി,ഗ്യാസ് മിട്ടായി ,പുലി മിട്ടായി ,പിന്നെ ഒരു റൌണ്ട് മിട്ടായി അറ്റത്തൊരു നൂലോക്കെ ഉണ്ട് കേട്ടോ പിന്നെ ഒട്ടിപ്പോ മിട്ടായി.ഇതൊക്കെ nayanthareye പോലെയാ ഉടുപ്പ് നഹീഈഈഈഇ... ,. കാരമില്ക് അല്ലെ പാരീസ് അര്ന്നു .പച്ച transparent dress ഒക്കെ ആയി സല്‍മാന്‍ ഖാനെ പോലെ ഉള്ളിലുള്ള body കാണിച്ചു നില്‍കുന്ന പാരീസ് മിട്ടയിയെ എങ്ങനെ മറക്കാന്‍ ...

പിന്നെ

Ruby എടെ ഒരു ഓറഞ്ച് മിട്ടായി .സംഭവം വില കുരവയോണ്ട് പിറന്നാളുകളുടെ സ്ഥിരം കൂട്ടുകാരന്‍ .അത് കഴിച്ചാല്‍ അണ്ണാക്കിലെ തൊലി പോകും .

അപ്പൊ പറഞ്ഞു വന്നത് ഒന്നാം ക്ലാസ്സ്‌ .അവിടെ ബെഞ്ച്‌ മാത്രമേ ഉള്ളു .ഇന്നലെങ്ങണ്ട് ഞാന്‍ വായിച്ചു . മുട്ടില്‍ നിര്‍ത്തുന്നത് ഒരു ശിക്ഷ ആണ് എന്ന് .

ന്റെ ദെവ്യേഎ. ഞാന്‍ മനസാ വച്ചാ കര്‍മണാ ഒരു തെറ്റും ചെയ്യാതെ ആണല്ലോ നാലു വര്ഷം മുട്ടിന്മേല്‍ നിന്നെഴുതിയത് .പിന്നെ അനുഭവിക്കാന്‍ വേറെ സഹപാഠികള്‍ ഉണ്ടാര്നോണ്ട് നമുക്ക് നോ പ്രോബ്ലം !!!

ഒന്നാം ക്ലാസ്സില്‍ അങ്ങനെ വല്യ സംഭവം ഒന്നും ഉണ്ടായില്ല .പിന്നെ പറയണേല്‍ .എന്റെ നാലു പല്ല് പോയി .എന്റെ കൂട്ടുകാരി Sheejede ചോട്ടു പത്രത്തില്‍ നിന്ന് കാക്കകള്‍ വീണ്ടും മുട്ട ഓംലെറ്റ്‌ കൊത്തി കൊണ്ട് പോയി .സില്വിയമ്മ ടീച്ചര്‍ തറ പറ പടിപിച്ചു ."തിങ്കളും "താരങ്ങളും" പടിപിച്ചു അല്ല പാടിപിച്ചു .ഒന്നും ഒന്നും രണ്ടേ ,രണ്ടും രണ്ടും നാലെ.അല്ഫോന്സ ടീച്ചര്‍ കണക്കു പടിപിച്ചു അതും പാടിപിക്കല്‍ അര്ന്നു .

അന്ന് ഞങ്ങളുടെ ക്ലാസ്സില്‍ രണ്ടു ഇരട്ടകള്‍ ഉണ്ടാര്‍ന്നു .അയ്യോ അല്ല ഒരു ഇരട്ടകള്‍ ഉണ്ടാര്‍ന്നു

ടിറ്റോയും ടോജോയും .രണ്ടിനേം തിരിച്ചറിയാന്‍ ഭയങ്കര പക്ഷെ രണ്ടിന്റെം കുസൃതി ക്ക് ഒരു മുട്ടുമില്ല .അല്ഫോന്സ ടീച്ചറിനു ആകെ കണ്‍ഫ്യൂഷന്‍ ആയി .ആരെ തല്ലും .ആരാ പ്രശ്നം ഉണ്ടാക്കിയത് .ആവോ .


പിന്നുള്ളത് എന്താന്ന് വെച്ചാല്‍ സമ്പൂര്‍ണ സമത്വം ആണ് .ക്ലാസ്സിലെ എല്ലാത്തിനും കൊടുക്കുക

ഒരിക്കല്‍ ഞാനും Sheejay um bathroomil ഒന്നിന് പോയിട്ട് വരുകയായിരുന്നു .അപ്പോളതാ പൊറകില്‍ ഒരു നിലവിളി .അത്രേം വല്യ വൃത്തികെട്ട ഒരു നിലവിളി ഞാന്‍ എന്റെ ജീവിതത്തില്‍ അതിനു മുന്‍പും പിന്നെ ദേ ഇപ്പൊ വരെ കേട്ടിട്ടില്ല .ന്താപ്പ പറ്റിയത് .അതാ നോക്കിയപ്പോള്‍ നമ്മുടെ ഇരട്ടകളിലോരുത്തന്‍ നെറ്റിയില്‍ നിന്ന് ചോരേം ഒലിപിചു കീരിക്കാടന്‍ ജോസ് സ്റ്റൈലില്‍ ഓടി വരുന്നു .

അടിച്ചോ പിടിച്ചോ കളിച്ചപ്പോ കൂട്ടി മുട്ടി നെറ്റി പൊട്ടി .

ഹൂ അതില്‍ പിന്നെ ബാലരമയിലെ വ്യത്യാസം കണ്ടുപിട്ക്കുക പോലെ രണ്ടിനെയും തിരിച്ചറിയാന്‍ ടീച്ചര്‍ മാര്‍ക്ക്കും ഞങ്ങള്‍ക്കും ഒക്കെ എളുപ്പമായി .നെറ്റിയില്‍ പോട്ടുണ്ടല്ലോ

അല്ല എനിക്കൊരു ഡൌട്ട് ഈ നെറ്റിയില്‍ പോട്ടുല്ലവനെ പൊട്ടന്‍ എന്ന് വിളിക്കാമോ ആവൊ ആര്‍ക്കറിയാം



അതെ ബാലകലോല്‍സവം എത്തി പോയി .പങ്കെടുക്കണം അല്ലേലും ചെണ്ടാപോറത്തു കോള് വെക്കുന്നടതൊക്കെ നമ്മള്‍ പോകുമല്ലോ .പ്രത്യേകിച്ച്മ ഗ്രൂപ്പ് ഇനങ്ങളില്‍ നമ്മള്‍ സജീവ പങ്കാളിത്തം ഉറപ്പാക്കും .കൂട്ടത്തില്‍ പാടാന്‍ എളുപ്പമാണല്ലോ പിന്നെ double faida ആണ് ഒന്ന് സമ്മാനം കിട്ടിയാല്‍ ഞാന്‍ എത്ര കഷ്ടപെട്ടത എന്ന് പറയാം അഥവാ കിട്ടിയില്ലേല്‍ എല്ലാരും നല്ലോണം കളിക്കനമാര്‍ന്നു എന്ന് പറഞ്ഞു കൈ ഒഴിയാം .(അല്ലേലും പിലാത്തോസ് പണ്ടേ എന്റെ റോള് മോഡല്‍ ആണ്)

ഗ്രൂപ്പ് ഡാന്‍സ് ടീം വേണം ഞങ്ങള്‍ കൊറച്ചു പേര് റെഡി ആണ് .മൊത്തം ഏഴു പേര് വേണം .ഒരെന്നേം ബാക്കി എല്ലാത്തിനും കണ്ണ് കിട്ടാതിരിക്കാന്‍ എന്നാ പോലെ നടുവില്‍ .ബാക്കി എല്ലാം സൈഡില്‍ .ബട്ട്‌ കന്യാസ്ത്രി അമ്മ മാര്‍ക്ക് 6 പേരെയെ കിട്ടി ഉള്ളു .

സോങ്ങും സ്റെപ്സും ഒക്കെ കിട്ടി ."സുപ്രഭാതം പൊട്ടിവിരിഞ്ഞു " എന്നാണ് പാട്ട് .ബട്ട്‌ എഴാമിയെ കിട്ടി ഇല്ലേല്‍ സുപ്രഭാതം പൊട്ടി വിരിയില്ലെന്നു മാത്രമല്ല .പല മുട്ടകളും ജഡ്ജസിന്റെ പേപ്പറില്‍ വിരിയും

.പിനെന്ന്ങനെ ബാലകലോല്സവത്തിന്റെ ഒടുക്കത്തെ ദിനത്തില്‍ "ട്ടട്ടട്ട്ട ടാട്ടട്ടം ഹിയ ഹുവ മാര്‍ഗ്രെറ്റ്‌സ" പാഡും .എങ്ങനെ ജാത നടത്തും

PTA മീറ്റിംഗില്‍ എന്ത് ട്രോഫി കാണിക്കും .കാര്യം ever rolling trophy ആണ്.അല്ല അര പറഞ്ഞെ

"A rolling stone gathers no moss" എന്ന് ആ ട്രോഫി കണ്ടാല്‍ അത് എന്റെ അപ്പോപ്പന്റെ സഹപാടികളുടെ കയ്യിലെ വിയര്‍പ്പുവരെ നക്കി അന്നത്തെ പൊടിയില്‍ മുങ്ങി തോര്‍ത്തി ഇരിക്‌ാണെന്ന് ഇതു പൊട്ടാ കണ്ണനും മനസിലാകും
അപ്പൊ നമ്മുടെ സംഘ നൃത്തത്തില്‍ കൂടെ ചാടാന്‍ ഒരു എഴാമി ഇല്ല .തപ്പി തപ്പി അവസാനം ടീചെര്സ്‌ അപ്പോരാതെ UP schoolil വരെ തപ്പി അല്ല കുന്തം പോയാല്‍ കുടത്തിലും തപ്പനമല്ലോ


അങ്ങനെ വിശദ മൂകര്‍ ആയി ഇരിക്കുമ്പോള്‍ ...ഞങ്ങളുടെ സന്കടതിനു അരുതിയുമായി

ഒരു വേനല്‍ മഴ പോലെ .... അതാ.....................................

വന്നു ..............................................

അവള്‍...........................ചൈഈഈഈ അല്ല്ല അവന്‍ട

ഒരു സുന്ദരന്‍ ചെക്കന്‍ .അവന്‍ നല്ലോണം ഡാന്‍സ് കളിക്കും .അവനെ make up ചെയ്തു എന്നിട്ട് നേരെ stagilekku pack up ചെയ്തു .



എന്റെ വീട്ടില്‍ ഇപ്പോളും ആ ആല്‍ബം ഉണ്ട് .ആ ഡാന്‍സ് ഫോട്ടോ ആരും കണ്ടാലും ഒരു പെണ്ണിനെ കണ്ടാല്‍ എല്ലാരും ചോദിക്കും .ശൂ ഈ കൊച്ചു ഇപ്പൊ വളര്‍ന്നു നല്ല സുന്ദരി കുട്ടി ആയി കാണുമല്ലോ അല്ലെ ..എവിടാണോ ആവൊ

അതെ ആരെയും അസൂയ പ്പെടുത്തുന്ന മുഖ ലാവണ്യം ..അതിന്റെ രഹസ്യം അവളോട്‌ അല്ല അവനോടു അല്ല make up man ഓടു ചോദിക്കണം.

(തുടരും)

4 comments:

  1. എന്നെ ഒരു പൊട്ടന്‍ ആക്കി അല്ലേ നീ കൊള്ളാം .............. എഴുതും എന്നു പറഞ്ഞപ്പോള്‍ ഇത്രക്കു പ്രീതീക്ഷിച്ചില്ല, നടക്കെട്ടേ, നടെക്കട്ടേ............

    ReplyDelete
  2. സജ്ന ഞാന്‍ വിനീത് . എന്നെ നീ ഒരു അവള്‍ ആക്കിയോ ?
    എവിടെ ജോലി ചെയ്യുന്നു . ഹസ് എന്ത് ചെയ്യുന്നു .

    ReplyDelete
  3. വിനീത് സുഖാണോ ?.ഞാനിവിടെ ഉം-അല്‍-ഖ്വൈന്‍ ഇലാ .ഹസ് മെക്കാനിക്കല്‍ engr .സൌമ്യ എന്തു ചെയ്യുന്നു

    ReplyDelete
  4. sajana ,saumya eppol guest lectuer ayyi fathima collageil joli cheyyunnu.

    ReplyDelete