Saturday, September 5, 2009

നീല കുപ്പിവളകള്‍

അവന്‍ ആ പൊതിയിലേക്ക് ഒന്നു കൂടി നോക്കി അതെ എല്ലാം അവിടെ തന്നെയുണ്ട് .
സ്വര്‍ണ പൊട്ടുള്ള നീല കുപ്പിവളകള്‍.
"ഇന്നടെന്ന്യേ നീ എടുത്തോ "
ആ വിടര്‍ന്ന കണ്ണുകളും നീണ്ടു ചുരുണ്ട മുടിയുമുള്ള പതിനഞ്ച്
കാരി അല്പം പേടിയോടു കൂടിയാണെലും
അത് വാങ്ങി ..ഒന്നുല്യെലും അയലത്തെ കൊച്ചെറുക്കന് അല്ലെ പിന്നെ സ്വന്തം സഖി ലീലയുടെ ചേട്ടായിയും "കണ്ട ആശാരി ചെക്കന്‍ തന്നത് വാങ്ങി വന്നിരിക്കുന്നോ അസത്ത് " ആ പൊതി മുറ്റത്തിന്റെ അതിര് കല്ലേല്‍ പോയി വീണു
പിറ്റേന്ന് വീണുടഞ്ഞു കിടക്കുന്ന കുപ്പിവളകള്‍ കണ്ടപ്പോള്‍ അവന് അത് തന്റെ ഹൃദയമാണോ എന്ന് തോന്നിപോയി .പക്ഷെ അതിര് മതിലില്‍ നിന്നിരുന്ന പെണ്ണിന്റെ ചിരിയില്‍,കണ്ണുകളില്‍ അണിയാതെ പോയ കുപ്പിവളകളുടെ കിലുക്കവും തിളക്കവും അവന്‍ കണ്ടെത്തി
......................
വര്‍ഷങ്ങള്‍ കടന്നു പോയി .....................
"ഫോണ്‍ ബില്‍ അടക്കണ്ട തിയതി ആയല്ലോ .ച്ചെ ..ചേട്ടന്‍ കണ്ണൂര്‍ക്ക്‌ പോവുകയും ചെയ്തു "
"ടി നീം "....കാളിംഗ് ബെല്‍ മുഴങ്ങി
വാതില്‍ക്കല്‍ നില്‍കുന്ന ആളെ കണ്ടു അവള്‍ ഞെട്ടി ..........................
"നിങ്ങള്‍ ....ഇവിടെ .... ഇപ്പോള്‍......"
അല്പനേരത്തിനു ശേഷം സംയമനം വീണ്ടെടുത്തു അവള്‍ ചോദിച്ചു.....


"മനുഷ്യ നിങ്ങള്‍ കണ്ണൂര്‍ക്ക്‌ പോയില്ലേ??"

ഇത്തവണ അവരുടെ ഇരുപത്തഞ്ചാം വിവാഹ വാര്‍ഷികത്തില്‍ ഒരിക്കല്‍ കൂടി ആ നീല കുപ്പിവളകളുടെ തിളക്കവും കിലുക്കവും അയാള്‍ കണ്ടു .പക്ഷെ ഇത്തവണ അത് തനിക്ക് വെച്ചു വിളമ്പി തരുന്ന സുഖത്തിലും ദുഖത്തിലും തന്റെ കുടെയുള്ള വാമഭാഗത്തിന്റെ കയ്യിലനെന്നു മാത്രം .പക്ഷെ ആ ചിരിയും കണ്ണുകളും അന്നും ഇന്നും ഒരു പോലെ .

സമര്‍പ്പണം :എന്റെ അച്ഛനും അമ്മയ്ക്കും
എന്ന്.
(ഐ.ടി തിരക്കുകളില്‍ പെട്ട് അവരുടെ വിവാഹ വാര്ഷികതിനെത്തന്‍വര്ഷികതിനെത്താന്‍ പറ്റാഞ്ഞ മകള്‍.)

No comments:

Post a Comment