Sunday, September 6, 2009

കൊല്ലം -ചെങ്കോട്ട മീറ്റര്‍ ഗേജ്

പണ്ടു മുതലേ എന്റെ അച്ഛനും അമ്മയ്ക്കും യാത്ര ഭയങ്കര ഇഷ്ടാണ്.പ്രത്യേകിച്ചും അമ്പലങ്ങളിലേക്ക്.എല്ലാ ഡിസംബര്‍ മാസത്തിലും ഒരു പളനി യാത്ര തരപെട്ടിരിക്കും .ഞങ്ങള്‍ നാലുപേരെ കാണുള്ളൂ .പോകുന്നത് നമ്മുടെ കൊല്ലം-ചെങ്കോട്ട മീറ്റര്‍ ഗേജ് ട്രെയിനിനു .അതില്‍ തെങ്കാശിയില്‍ ഇറങ്ങി പിന്നെ വേറെ വണ്ടി പിടിച്ചാണ് പോക്ക്.

അതിരാവിലെ ആറുമണിക്കാണ് ട്രെയിന്‍ .രാവിലെ തന്നെ രണ്ടു മുന്ന് കുപ്പി വെള്ളമൊക്കെ ആയി അമ്മ ഉണ്ടാക്കിയ ഇട്ലീം ചമ്മന്തീം ഒക്കെ പൊതിഞ്ഞെടുത്തു ഞങ്ങള്‍ നാലു പേരും വയല്‍ വഴി ഉള്ള ഷോര്‍ട്ട് കട്ട്‌ ചാടി ദി ഗ്രേറ്റ്‌ കുണ്ടറ റെയില്‍വേ സ്റ്റേഷനില്‍ എത്തും

കുണ്ടറ ആ കുണ്ടറ വിളംബരത്തിലെ കുണ്ടറ തന്നെ ...
പണ്ടു വേലു തമ്പി ദളവ ഒരു കല്ലേല്‍ കേറി നിന്നു പ്രസംഗിച്ച്ചില്ലേ അതെ ആ സ്ഥലം തന്നെ .ആ കല്ല്‌ ഇന്നാള് വരെ അവിടെ പുല്ലു പിടിച്ചു കിടപ്പോന്ടര്‍ന്നു .ഇപ്പൊ അതൊക്കെ കുട്ടപ്പനാക്കി

ഞാന്‍ കുണ്ടറ ചരിത്രം അടുത്ത പോസ്റ്റില്‍ എഴുതാമേ .

അപ്പൊ സമയം രാവിലെ ആറു മണി അല്ലെ ..ഞാന്‍ ആ സ്റ്റേഷനിലെ സുന്ദര കുട്ടപന്മാരുടെ കണക്കെടുക്കും .
എവിടുന്നു ,കൊറേ മുറുക്ക് പാണ്ടികളും ,ന്യൂസ് പേപ്പര്‍ ബോയ്സും അല്ലാതെ ആരേം കാണാറില്ല .അല്ലേലും അന്നും ഇന്നും എന്നും ചുള്ളന്മാര്‍ കുണ്ടറയില്‍ കുറവാ .

അപ്പൊ വണ്ടി പതുക്കെ കൂവി കിതചെത്തും .വിന്‍ഡോ സീറ്റ് കിട്ടാനുള്ള അടിയൊന്നും കാണില്ല .കാരണം ഫുള്‍ ബോഗി നമുക്കല്ലേ
കേറി ഇരുന്നാല്‍ പിന്നെ തീറ്റി തുടങ്ങാം .അല്ലേലും പണ്ടേ അങ്ങനെയാ എന്നെ ആര്ക്കും തീറ്റി തോല്പിക്കാന്‍ പറ്റത്തില്ല
..
വണ്ടി നീങ്ങി തുടങ്ങും .ആദ്യം എഴുകൂന്‍ ,കൊട്ടാരക്കര ഈ മാതിരി സ്റ്റേനുകളൊക്കെ കഴിഞ്ഞിട്ട്...
(തുടരും)

No comments:

Post a Comment