Wednesday, September 23, 2009

ഒരു ഡ്രൈവിംഗ് വീര ഗാഥ

വന്നു വന്നു ഞാനും തുടങ്ങി വണ്ടി ഓടിക്കാന്‍ .എന്റെ ഡ്രൈവിംഗ് എക്സ്പീരിയന്‍സ് വളരെ വലുതാണ്


അച്ഛന്റെയും അമ്മയുടെയും അഭിപ്രായത്തില്‍ ഞാന്‍ 6 മാസം അയപ്പോലെ തുടങ്ങിയതാ ബ്രൂം വ്രൂഒം എന്ന് പറഞ്ഞു സങ്കല്പ വണ്ടി ഓടിക്കാന്‍ .പിന്നെ കിട്ടിയത് എളംപല്ലോരെ അമ്പലത്തിലെ പത്താം ഉദയ ഉത്സവം പ്രമാണിച്ച് കിട്ടിയ ഒരു കാര്‍ .പിന്നെ കുംഭ പെരുന്നാളിന് കിട്ടിയ ഒരു ലോറി .ഞാന്‍ കിടു അല്ലെ തുടങ്ങിയതെ ഹെവി വെഹിക്ലെസില് .പിന്നെ ബേബി ശ്യാമിലി പടങ്ങള്‍ കണ്ടപ്പോള്‍ തുടങ്ങി തോന്നി തുടങ്ങി എനിക്കും വേണം ഒരു സൈക്കിള്‍.......

പിന്നെ സ്വപ്‌നങ്ങള്‍ എല്ലാം സൈക്കിള്‍ കടം എടുത്തു . അച്ഛന്‍ അമ്മ V.S achuthanandane പോലെടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നു .ഇല്ല തരില്ല .പിന്നെ ഉള്ളത് അമ്മുമ .പുള്ളിക്കാരിയെ സോപ്പിടം ,ചാക്കിടാം ."പുള്ളക്ക് സൈക്കിള്‍ അമ്മുമ മേടിച്ചു തരും ഉറപ്പാ ".എവിടുന്നു ഈ പുള്ളക്ക് പുള്ള ആവാറായി ഇത് വരെ സൈക്കിള്‍ നഹീഈഈഈഈഈഇ.


അങ്ങനെ ആരിലെതിയപ്പോള്‍ അച്ഛന്‍ ഒരു BSA വാങ്ങി തന്നു .പക്ഷെ എനിക്ക് ഓടിക്കാന്‍ അറിയണ്ടേ :( . എന്റെ സഹോദരന്‍ സൈക്ലില്‍ കേറി പറന്നു പോകുന്നു .അവന്റെ പോക്ക് കണ്ടാല്‍ അവനു അമ്മേടെ വയറ്റില്‍ വെച്ചേ സൈക്കിള്‍ ചവിട്ടര്‍ന്നു പണി എന്ന് തോന്നി പോകും

ഹ പോട്ടെ എന്നാലും അസൂയ നാള്‍ക്കു നാള്‍ കുടി വരുന്നയല്ലാതെ ഞാന്‍ സൈക്ലില്‍ കേറാന്‍ പോലും സെരിക്ക് പഠിച്ചില്ല .സൈക്കിള്‍ എന്ന് പറഞ്ഞാല്‍ വട്ടത്തില്‍ ചവിട്ടുമ്പോള്‍ നീളത്തില്‍ പോകുന്ന സാധനം ആണ് .ബട്ട്‌ ഇവിടെ ഞാന്‍ ചവിട്ടി ഇട്ടു അത് "S" ആകൃതിയില്‍ ആണ് പോകുന്നത് .ഇന്നര്‍ണേല്‍ ആരേലും എന്നെ RSS കാരി എന്ന് വിളിച്ചേനെ .ചി കാരി സജ്ന കേള്‍ക്കാന്‍ ഒരു ഗുമ്മില്ല അല്ലെ .
പിന്നുള്ളത്‌ ഊട്ടകീശയുമായി ആ സിംഹത്തിന്റെ മടയില്‍ ചെല്ലുക എന്നതാണ് .
അനിയന് sishyapettu . അമ്മേടെ നാലുമൂട് മുല്ല ചെടി .ഒരു ചെമ്പരത്തി .അമ്മിണി ആടിനിട്ടു നാലിടി .... പിന്നെ ഞാന്‍ നോക്കിയപ്പോള്‍ ഞാന്‍ ഡേയ് നീളത്തില്‍ പോകുന്നു .പൊറകില്‍ ഒരു കയ്യടി .കശ്മലന്‍ എന്റെ അനിയന്റെ ബാക്ക് സപ്പോര്‍ട്ട് ഉണ്ടെന്ന് വിചാരിച്ചു ചവുട്ടിയ എനിക്ക് അവന്‍ പിന്തുണ പിന്‍വലിച്ചു .എന്നിട്ട് ലാലു നെ പോലെ നോക്കി നില്‍ക്കുകയ വീഴുമോ ഇല്ലയോ എന്ന് .ഇല്ല ഇല്ല നമ്മള്‍ വീഴില്ല നമ്മള്‍ ഒറ്റയ്ക്ക് മത്സരിക്കും .ഞാന്‍ ഒറ്റയ്ക്ക് പണ്ട് ഗ്രൂപ്പ്‌ സോണ്ഗ് പാടിട്ടുണ്ട് പിനെന്യ ഒരു പീര സൈക്കിള്‍ .ഒന്ന് പോ ചെക്കാ

അങ്ങനെ veettu muttathu kasarthu kanichu തുടങ്ങി ."En veettu thottathil chattiyellam pottipoi ".


"en veettu pulikommbu onnonnayi vettipoy"(എന്നെ തല്ലാന്‍ വേണ്ടി അമ്മ odichatha ).

അപ്പൊ ഇനി കളിക്കളം മാറണം .എങ്ങോട്ട് മാറണം .ഇതൊരു മാരണം ആണല്ലോ എന്ന് ആള്‍ക്കാരെ കൊണ്ട് പരയിപ്പിക്കരുതല്ലോ .റോഡിലിരംഗം

ബട്ട്‌ പേടി പേടി എന്നൊരു സാധനം ഉണ്ടല്ലോ
അത് മാറ്റണം .അങ്ങനെ ഒരു ദിവസം ഞാന്‍ എന്റെ സകടം റോഡില്‍ ഇറക്കി .ബട്ട്‌ റോഡില്‍ ക്കുടി ഒരു ലോറി ,കാര്‍ ,ഓട്ടോ എന്തിനു ഒരു പട്ടി വന്നാല്‍ പോലും ചവുട്ടാന്‍ കേറിയ ഞാന്‍ തിരിച്ചിറങ്ങും


ഈ ലീല വിലാസങ്ങള്‍ കണ്ടു എന്റെ പണ്ടത്തെ സഹ ക്ലാസ്സ്‌ മുറിയന്‍ അവന്റെ അപ്പന്റെ കടേല്‍ ഇരിപ്പോന്ടര്‍ന്നു .അവന്റെ പേരാണു ദീപു .എന്നോടുള്ള സഹതാപം കൊണ്ടാണോ അതോ റോഡില്‍ ക്കുടി പോയ്‌a വഴിപോക്കരോടും ഓട്ടോ ക്കരോടും ഉള്ള സഹതാപം കൊണ്ടോ അവന്‍ കൊറച്ചു നേരത്തേക്ക് അവരോടു വഴീന്നു മാറി നില്ക്കാന്‍ പറഞ്ഞു അങ്ങനെ എന്റെ റൂട്ട് ക്ലിയര്‍ ആയി .ബട്ട്‌ പിറ്റേ ദിവസം മുതല്‍ എല്ലാരും എന്തായി മോളെ സൈക്കിള്‍ ചവുട്ടല്‍ എന്ന് ചോദിച്ചു തുടങ്ങിയതിനാല്‍ ഞാന്‍ ആ പരിപാടി നിര്‍ത്തി



പിന്നെ വീണ്ടും ഡ്രൈവിംഗ് മോഹം വന്നത് ബന്ഗ്ലോരെ അര്ന്നപ്പോലാണ് .അത് പിന്നെ ഒന്ന് ഫോറം വരെ പോണേല്‍ 50 രൂപ .തിരിച്ചു വരണേല്‍ 100 രൂപ .തിരിച്ചവന്മാര്‍ക്ക് റിട്ടേണ്‍ കിട്ടില്ലത്രെ .പിന്നെ അവന്മാരുടെ ജാട കണ്ടാല്‍ ഓട്ടോ അല്ല ലിമോസിനാണ് ഓടിക്കുന്നെ എന്ന് തോന്നും .പിന്നെ രാത്രി 9 മണി കഴിഞ്ഞാല്‍ ചോദിക്കുന്ന കൂലി .ഓട്ടോയില്‍ 3 പേരില്‍ കൂടുതല്‍ ഉണ്ടായാല്‍ ചോദിക്കുന്ന കൂലി .മഴ പെയ്താല്‍ ,റോഡ്‌ സൈഡില്‍ അല്ല നിരതണ്ടത് എങ്കില്‍ .പറയാനാണേല്‍ ഒരു പോസ്റ്റ്‌ അതിനു വേണ്ടി ഡെഡിക്കേറ്റ് ചെയ്യേണ്ടി വരും

അങ്ങനെ ഞാന്‍ ഒരു scooty pep plusine വാങ്ങിച്ചു .ഒരു സുന്ദരി .ബട്ട്‌ സെക്കന്റ്‌ ഹാന്‍ഡ്‌ ആണ് . എങ്ങനെ ഒകെക്യോ ഡ്രൈവിംഗ് പഠിച്ചു .നോ ചോദ്യങ്ങള്‍ പ്ലീസ് ...

പിന്നെ അതും റോഡിലിരക്കാന്‍ കാത്തിരുന്ന്

നമ്മുടെ ഗുരു വരണം അല്ലോ .

അങ്ങനെ ഒരു ഏപ്രിലില്‍ ആ വിഷു സന്ധ്യയില്‍ അല്ല വിഷു ഉച്ചയില്‍ അവന്‍ വന്നു .എന്റെ അനിയന്‍.

അവനെയും കൂട്ടി ഇറങ്ങി .ആദ്യത്തെ ട്രിപ്പ്‌ ബന്നെര്‍ഘട്ട national പാര്കിലേക്ക് .അത് വഴി ഗോത്തില്ല (അറിയുല എന്നതിന്റെ കന്നഡ) എന്നാലും ഞങ്ങള്‍ ചോഇച്ചു ചോഇച്ചു പോയി .രണ്ടാം ട്രിപ്പ്‌ ഗോ കാര്ടിങ്ങിനു .ബാംഗ്ലൂര്‍-മൈസൂര്‍ നാഷണല്‍ ഹൈവേ


വരാനുള്ളത്‌ എക്സ്പ്രസ്സ്‌ ഹൈവേ പിടിച്ചും വരും എന്ന് ഞങ്ങള്‍ക്ക് അന്നാ മനസിലായെ .ഈയുള്ളവള്‍ക്കും അവളുടെ കൊച്ചനിയനും ഒരു പൂതി ആ പാട്ട സകടത്തില്‍ എക്സ്പ്രസ്സ്‌ ഹൈവേയില്‍ കുടി പോയാലോ .

വെച്ച് പിടിച്ചു 80-120 il ( ചുമ്മാ മോഹം ആണേ !! അതിന്റെ മാക്സ് സ്പീഡ് 60 ആണ്)

ദഎ വരുന്നു ഒരു മോട്ടോര്‍ ബൈക്ക് ചീരിപാഞ്ഞു .അതിനു സൈഡ് കൊടുത്തതും ഡേയ് കിടക്കുന്നു ഒരു ഇന്ടികായുടെ ബോണറ്റില്‍ ഞാന്‍ .അനിയച്ചാരെ കാണുന്നുമില്ല .. അപ്പോളാണ് സമീപത്തെ ഓടയില്‍ നിന്നും ഒരു നിലവിളി .ഡീ ഞാനവിടെ ഉണ്ടെടി .

ഹോ എല്ലാരും എത്തി പോലീസ് മ്യമന്‍ ഉള്‍പ്പടെ .

ബട്ട്‌ ഞങ്ങള്‍ രണ്ടു പേരും കുടി വണ്ടി നേരെ ആക്കി "its ok ,we have no problem " എന്ന് പറഞ്ഞു മുങ്ങി .അല്ലേല്‍ കാണാര്‍ന്നു കാരണം നമ്മുടെ കയ്യേല്‍ "എല്ല് " മാത്രമേ ഉണ്ടാര്‍നുല്ല്.

പിന്നെ ആ നീണ്ട എക്സ്പ്രസ്സ്‌ ഹൈവേ മൊത്തം ഞാന്‍ നീറുന്ന കയ്യും .ഒലിച്ചിറങ്ങിയ മുട്ടും .അനിയന്റെ തെറി വിളി കേട്ട് ചളുങ്ങിയ മുഖവും ആയി യാത്ര തുടര്‍ന്നു



....



സഫരോം കി സിന്ദഗി കഭി ഖദം നഹി ഹോത്തി.......................



ഇതാ ഇപ്പോള്‍ ഉം-അല്‍-ഖ്വൈനില്‍ വീണ്ടും ഞാന്‍ തുടങ്ങി സകടം ഉരുട്ടാന്‍ . ഉരുട്ടി ഉരുട്ടി പാലം വരെ കേറി കിട്ടി .ഇവിടെ കൊറേ പരുക്ഷ പാസ്‌ ആകണം , DL കിട്ടാന്‍.ഞാന്‍ അങ്ങനെ ലാസ്റ്റ് സ്റ്റേജില്‍ എത്തി നില്ക്‌ാണ്

അതിനിനി എത്ര നാള്‍ എടുക്കുമോ അകോ .സാരോല്ല മോളില്‍ പറഞ്ഞത് ഒന്നുടെ പറയാം അല്ലെ പടം

ഹരി മുരലീഈഈഈ രവംമ്മ്മ്മ്മ്മ്മ്മ്മ്മ്മ്മം ................ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്‍......മ്മ്മ്മ്മ്മ്മ്മ്മ്മം

No comments:

Post a Comment